ധനരാജ് രക്തസാക്ഷി ഫണ്ടടക്കമുള്ള പാര്‍ട്ടി ഫണ്ട് തട്ടിച്ചെന്ന് ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ നേതാവ് കുഞ്ഞികൃഷ്ണനെ സിപിഐഎമ്മില്‍ നിന്നു പുറത്താക്കി. ഈ തീരുമാനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ഫണ്ടിന്റെ കണക്ക് മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വ്യക്തമാക്കി. രക്തസാക്ഷി ഫണ്ടില്‍ നയാപൈസ പാര്‍ട്ടിക്ക് നഷ്ടമായിട്ടില്ലെന്നും രാഗേഷ് പറഞ്ഞു. രക്തസാക്ഷി ഫണ്ടില്‍ ലഭിച്ച പണം താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് മാറ്റിയത് തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
കഴിഞ്ഞദിവസമാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി ആരോപണങ്ങളുന്നയിച്ചത്. വിവിധ ഫണ്ടുകളിലായി കോടിയിലേറെ രൂപ തട്ടിച്ചതായാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍





