31
Jan 2026
Wed
31 Jan 2026 Wed
cabinet decided to write off loans of landslid victims

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം. 18.75 കോടിയിലധികം രൂപയാണ് എഴുതി തള്ളുക. കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപപ്പെടുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സര്‍ക്കാര്‍ തിരിച്ചുനല്‍കും. 1620 വായ്പകള്‍ ആണ് എഴുതി തള്ളുക. ദുരന്തബാധിതരായി തീരുമാനിക്കപ്പെട്ടവരുടെ എല്ലാ കടങ്ങളും എഴുതി തള്ളും. കടങ്ങള്‍ എഴുതി തള്ളുകയല്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും കെ രാജന്‍ പറഞ്ഞു.

ALSO READ: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം