31
Jan 2026
Wed
31 Jan 2026 Wed
two women arrested for snatching gold chain of aged woman

ഓട്ടോയില്‍ കയറി വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ പിടിയില്‍. കോഴിക്കോട് വടകരയില്‍ ആണ് സംഭവം. തമിഴ്നാട് നാഗര്‍ കോവില്‍ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. പൂത്തൂര്‍ പൂന്തോട്ടത്തില്‍ ദേവിയുടെ മൂന്നര പവന്‍ വരുന്ന സ്വര്‍ണമാലയാണ് മണിമേഖലയും വിജയയും ചേര്‍ന്ന് പൊട്ടിക്കാന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ രാവിലെ 8.30 ഓടെയാണ് സംഭവം. അറക്കിലാട് 110 കെവി സബ്സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്ന് വടകര പഴയ ബസ് സ്റ്റാന്‍ഡിലക്ക് പോകാനാണ് ദേവി ഓട്ടോയില്‍ കയറിയത്. യാത്രയ്ക്കിടെ മണിമേഖലയും വിജയയും ഓട്ടോയില്‍ കയറി. ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ദേവി ജാഗ്രതയോടെയാണിരുന്നു.

യാത്രയ്ക്കിടെ പ്രതികള്‍ മാലപൊട്ടിക്കാന്‍ ശ്രമിച്ചു. ഇതോടെ ദേവി ബഹളം വച്ചു. തുടര്‍ന്ന് ഓട്ടോ വഴിയരികില്‍ നിര്‍ത്തി ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ തടഞ്ഞു വയ്ക്കുകയും പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ALSO READ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം