പ്രണയവിവാഹത്തിന് എതിരുനിന്ന മാതാപിതാക്കളെ വിഷംകുത്തിവച്ചുകൊന്ന നഴ്‌സ് പിടിയില്‍. തെലങ്കാനയിലാണ് സംഭവം. വിക്രാബാദ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുന്ന നക്കല സുരേഖയാണ് പിടിയിലായത്.
|
കാമുകനെ വിവാഹം ചെയ്യുന്നതിന് തടസ്സം നില്‍ക്കുന്ന മാതാപിതാക്കളെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ യുവതി മൊഴി നല്‍കി. നക്കല സുരേഖയുടെ പ്രണയബന്ധത്തെച്ചൊല്ലി മാസങ്ങളായി വീട്ടില്‍ വഴക്കായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കു കുത്തിവയ്ക്കാനായി ആശുപത്രിയില്‍ നിന്നാണ് യുവതി മരുന്ന് മോഷ്ടിച്ചുകൊണ്ടുവന്നത്. ഇത് ഇരുവരുടെയും ശരീരത്തില്‍ അമിത അളവില്‍ കുത്തിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും കുഴഞ്ഞുവീണു.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങളില്‍ വിഷസാന്നിധ്യം മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതോടെ പോലീസ് നക്കല സുരേഖയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ALSO READ: വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി





