മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി യുഎസ് ഉപയോഗിച്ചുവന്നിരുന്ന നിര്‍ണായക റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്ത് ഇറാന്‍. 30 കോടി യുഎസ് ഡോളര്‍ ചെലവുവരുന്നതും യുഎസ് താഡ് മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നതുമായി ആര്‍ടിഎക്‌സ് കോര്‍പ്.എഎന്‍/ടിപിവൈ-2 റഡാര്‍, ഇതിന്റെ അനുബന്ധ ഉപകരണങ്ങളാണ് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്.
|
സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന റഡാറുകളാണ് ഇറാന്‍ തകര്‍ത്തത്. ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമ താവളത്തിലായിരുന്നു ഇതിലൊരു റഡാര്‍ സംവിധാനമുണ്ടായിരുന്നത്. ഇറാന്‍ ആക്രമിച്ചു തകര്‍ത്ത റഡാറുകളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഉപകരണം ആക്രമണത്തില്‍ നശിച്ച വിവരം യുഎസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഒരു താഡ് റഡാര്‍ മാത്രമാണ് നഷ്ടമായതെന്നും തങ്ങളുടെ പക്കല്‍ കൂടുതല്‍ റഡാറുകളുണ്ടെന്നും ഇവ മിസൈല്‍ പ്രതിരോധ സേവനം തുടരുമെന്നും ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിഫന്‍സ് ഓഫ് ഡമോക്രസീസിലെ സെന്റര്‍ ഓണ്‍ മിലിട്ടറി ആന്‍ഡ് പൊളിറ്റിക്കല്‍ പവര്‍ ഡപ്യൂട്ടി ഡയറക്ടര്‍ റയാന്‍ ബ്രോബ്‌സ്റ്റ് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തിരിച്ചറിയാനും ഇവയെ പ്രതിരോധിക്കാനും യുഎസിന് നേരത്തേ കഴിഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ ഇവ തകര്‍ത്തത് യുഎസിനും ഇസ്രായേലിനും തിരിച്ചടിയായിട്ടുണ്ട്. ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ ഇറാന്‍ മിസൈലുകളും ഡ്രോണുകളും പതിക്കുന്നുണ്ട്.
ALSO READ: ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടുജോലിക്കാരിയെ കാണാനില്ല




