ടി 20 ലോകകപ്പില്‍ ഐസിസി പ്ലയര്‍ഓഫ് ദി സീരീസായി സഞ്ജു സാംസണെ തിരഞ്ഞെടുത്തു. സൂപ്പര്‍ എട്ടിലും(97*) സെമി ഫൈനലിലും(89) ഫൈനലിലും(89) തുടര്‍ച്ചയായി അര്‍ധസെഞ്ച്വറികള്‍ നേടിയും ടീം വിജയത്തില്‍ നിര്‍ണായക റോളുകളും വഹിക്കുകയും ചെയ്താണ് സഞ്ജു സാംസണ്‍ ഈ നേട്ടം കൈവരിച്ചത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനമാണ്(321)സഞ്ജുവിനുള്ളത്. ഏറ്റവും ഉയര്‍ന്ന നാലാമത്തെയും ഇന്ത്യന്‍ നിരയില്‍ ഒന്നാമത്തെയും(97*)സ്‌കോര്‍ സഞ്ജുവിന്റേതാണ്. 24 സിക്‌സുകള്‍ പായിച്ച സഞ്ജുവാണ് ഈ ഇനത്തില്‍ മുന്നിലുള്ളത്. ഉയര്‍ന്ന സ്‌കോറിറ് റേറ്റില്‍(199.37)രണ്ടാമതും ഏറ്റവും ഉയര്‍ന്ന ആവറേജില്‍ മൂന്നാം സ്ഥാനം(80.25)എന്നീ നേട്ടങ്ങളും സഞ്ജുവിനുണ്ട്. ഈ ഇനത്തിലെല്ലാം ഇന്ത്യന്‍ നിരയില്‍ ഒന്നാം സ്ഥാനമാണ് സഞ്ജുവിനുള്ളത്.
|
ആകെ അഞ്ച് മല്‍സരങ്ങളില്‍ മാത്രമാണ് ലോകകപ്പില്‍ സഞ്ജു കളിച്ചത്. ഇതില്‍ മൂന്ന് അര്‍ധസെഞ്ച്വറികളാണ് ആ ബാറ്റില്‍ നിന്ന് പിറന്നത്. വെസ്റ്റിന്‍ഡീസിനെ നേടിയ 97* റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരേ നടന്ന സീരീസില്‍ അമ്പേ പരാജയപ്പെട്ടതോടെ ടീം ഇന്ത്യ ഇഷാന്‍ കിഷനെ ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ്ങും ഓപണര്‍ സ്ഥാനവും നല്‍കുകയായിരുന്നു. എന്നാല്‍ ഇടംകൈയന്‍മാര്‍ നിറഞ്ഞ ഇന്ത്യന്‍ നിരയെ പാകിസ്താന്‍ അടക്കമുള്ള ടീമുകള്‍ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ തുടങ്ങുകയും സൗത്ത് ആഫ്രിക്കയ്‌ക്കെതിരേ പരാജയപ്പെടുകയും ചെയ്തതോടെയാണ് സഞ്ജുവിന് ടീം ഇലവനില്‍ സ്ഥാനം ഉറപ്പായത്.
ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ ജസ്പ്രീത് ബുംറയെ പ്ലയര്‍ ഓഫ് ദ മാച്ചായും തിരഞ്ഞെടുത്തു. നാലു വിക്കറ്റുകളാണ് ബുംറ നേടിയത്.
ALSO READ: ഇന്ത്യക്ക് ടി 20 ലോകകപ്പ്





