13
May 2026
Tue
13 May 2026 Tue
lamine yamal

ബാഴ്‌സലോണയുടെ ലാ ലിഗ കിരീടവിജയാഘോഷത്തിനിടെ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്പാനിഷ് കൗമാര താരം ലാമിന്‍ യമാല്‍. ബാഴ്‌സലോണ നഗരത്തില്‍ നടന്ന തുറന്ന ബസ് പര്യടനത്തിനിടെ താരം പലസ്തീന്‍ പതാക വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

18-കാരനായ ലാമിന്‍ യമാല്‍ പലസ്തീന്‍ പതാക ഏന്തി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.

ചിരവൈരികളായ റയല്‍ മാഡ്രിഡിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സിലോണ തങ്ങളുടെ 29-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഒരു എല്‍ ക്ലാസിക്കോ മത്സരത്തിലൂടെ ലീഗ് വിജയിയെ തീരുമാനിക്കുന്നത് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ്.

ബാഴ്‌സിലോണയുടെ കിരീടവിജയം ആഘോഷിക്കാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് നഗരവീഥികളില്‍ തടിച്ചുകൂടിയത്.

2023 ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ സ്‌പെയിനിലെ പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബാഴ്‌സലോണ നഗരം. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും സഹായക്കപ്പലുകള്‍ അയക്കുന്നതിനും ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Lamine Yamal waves Palestine flag as Barcelona celebrate La Liga win