27
May 2026
Fri
27 May 2026 Fri
NTA declared revised NEET result

NEET UG 2026 Rescheduled For June 21 ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കാത്തിരുന്ന നീറ്റ് യുജി (NEET-UG 2026) പുനഃപരീക്ഷാ തീയതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പ്രഖ്യാപിച്ചു. ജൂണ്‍ 21 ശനിയാഴ്ചയാണ് പരീക്ഷ നടക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയതോടെ അനിശ്ചിതത്വത്തിലായ 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് പുനഃപരീക്ഷാ തീയതി നിശ്ചയിച്ചതെന്ന് എന്‍ടിഎ അവരുടെ ഔദ്യോഗിക ‘എക്‌സ്’ (ത) ഹാന്‍ഡിലൂടെ അറിയിച്ചു.

മെയ് 3-ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് മെയ് 12-നാണ് പരീക്ഷ റദ്ദാക്കുന്നതായി എന്‍ടിഎ അറിയിച്ചത്. ഇതോടെ പുതുക്കിയ ഷെഡ്യൂളിനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ കാത്തിരിപ്പിലായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാന്‍

പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ക്കായി എന്‍ടിഎയുടെ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളെ മാത്രം ആശ്രയിക്കാന്‍ ഏജന്‍സി നിര്‍ദ്ദേശിച്ചു. സംശയങ്ങള്‍ക്കായി താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ എന്‍ടിഎയെ ബന്ധപ്പെടാവുന്നതാണ്:

ഇമെയില്‍: [email protected]
ഹെല്‍പ്ലൈന്‍ നമ്പറുകള്‍: 011-40759000, 011-69227700

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക