തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എസ്എസ്എല്‍സി പരീക്ഷാഫലം ( Kerala SSLC Exam Results 2026 ) ഇന്ന് വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭ നിലവില്‍ വരാത്തതിനാല്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക.
|
വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകളും ആപ്പുകളും ഏതൊക്കെയെന്നും പത്താം ക്ലാസ് ഫലം അറിയേണ്ടത് എങ്ങനെയും നോക്കാം.
4.17 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി റിസള്‍ട്ട് അറിയാനായി കാത്തിരിക്കുന്നത്. എസ്എസ്എല്‍സി ഫലത്തോടൊപ്പം ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
എസ്എസ്എല്‍സി ഫലം എപ്പോള്‍ അറിയാം?
ഇന്ന് (മെയ് 15, വെള്ളിയാഴ്ച) പകല്‍ മൂന്ന് മണിയ്ക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ് ഫലം പ്രഖ്യാപിക്കും. വാര്‍ത്താസമ്മേളനം പൂര്‍ത്തിയായാല്‍ ഉടന്‍ 3:30 മുതല്‍ തന്നെ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും, വാട്‌സ്ആപ്പ് നമ്പറിലും ഫലം അറിയാം.
എസ്എസ്എല്‍സി ഫലം അറിയാന്‍ വെബ്‌സൈറ്റുകള്‍
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/
https://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
results.digilocker.kerala.gov.in
എസ്എസ്എല്‍സി ഫലം അറിയാന്‍ മൊബൈല്‍ ആപ്പുകള്‍
PRD LIVE
SAPHALAM 2025
വാട്‌സ്ആപ്പിലും എസ്എസ്എല്‍സി ഫലം
സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്‌സാപ് നമ്പര്‍ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറില്‍ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ഫലം പിഡിഎഫ് രൂപത്തില്‍ ലഭിക്കും.
എസ്എസ്എല്‍സി ഫലം എങ്ങനെ പരിശോധിക്കാം
ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് അറിയാനും മാര്‍ക്ക് ഷീറ്റിന്റെ പ്രിന്റ്ഔട്ട് ഡൗണ്‍ലോഡ് ചെയ്യുകയും വേണ്ടത് ഈ രീതിയിലാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സൈറ്റില്‍ ലോഗിന്‍ ചെയ്യുക
”SSLC Results 2026′ എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക
റോള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ നല്‍കുക
വിശദാംശങ്ങള്‍ സമര്‍പ്പിക്കുക
ഫലം ഡൗണ്‍ലോഡ് ചെയ്യുക
ഭാവി റഫറന്‍സിനായി ഒരു കോപ്പി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്
കേരളത്തില്‍ ഇത്തവണ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ 633 കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ നടത്തിയില്ല. ഈ വിദ്യാര്‍ഥികള്‍ക്ക് മോഡല്‍ പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കിയാണ് ഫലം നിശ്ചയിച്ചിരിക്കുന്നത്.
SSLC Exam Results 2026


