KERALA PLUS TWO RESULT തിരുവനന്തപുരം :പ്ലസ് ടു പരീക്ഷാഫലം ഇന്ന് മൂന്നുമണിക്ക് മന്ത്രി എസ് .ഷംസുദ്ദീന് പ്രഖ്യാപിക്കും. പരീഷാ ഫലം അതിനുശേഷം വെബ് സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ 77.81 ശതമാനവും വി എച്ച് എസ് ഇ യില്‍ 70.6% വും ആയിരുന്നു വിജയം. ഇത്തവണ ഹയര്‍ സെക്കന്‍ഡറിക്കു 4.52 ലക്ഷം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 26826 പേരുമാണ് പരീക്ഷ എഴുതിയത്.
|
സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാം. 4.52 ലക്ഷം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണ്.
അതേസമയം, പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികള്‍ പ്രകാരം ജൂണ്‍ എട്ടിന് ട്രയല്‍ അലോട്ട്മെന്റും, ജൂണ്‍ 15ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നോടെ അലോട്ട്മെന്റ് നടപടികള്‍ അവസാനിക്കുകയും ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും. ജൂലൈ 13 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ നടക്കും, ആഗസ്റ്റ് അഞ്ചോടെ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാകും.
പ്ലസ് ടു ഫലം എവിടെയൊക്കെ പരിശോധിക്കാം?
ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും മാര്‍ക്കറിയാന്‍ സാധിക്കും.
keralaresults.nic.in
dhsekerala.gov.in
results.kite.kerala.gov.in
results.kerala.gov.in
സ്മാര്‍ട്ട്ഫോണുകളില്‍ ‘സഫലം’ (Saphalam) ആപ്പ് വഴിയും, കേന്ദ്ര സര്‍ക്കാരിന്റെ ഡിജിലോക്കര്‍ (Digilocker) സംവിധാനം വഴിയും നമ്മുടെ കേരളം ആപ്പ് വഴിയും ഫലം ലഭ്യമാകും.
എങ്ങനെ ഓണ്‍ലൈനായി പ്ലസ് ടു ഫലം പരിശോധിക്കാം?
1. results.kite.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. ഹോംപേജിലുള്ള Kerala Plus Two Result 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. റോള്‍ നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തുക.
4. ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. ഭാവി ആവശ്യങ്ങള്‍ക്കായി പ്രൊവിഷണല്‍ മാര്‍ക്ക്ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റ് താല്‍ക്കാലികം മാത്രമായിരിക്കും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് സ്കൂളുകള്‍ വഴി വിതരണം ചെയ്യും. ഉപരിപഠനത്തിനായുള്ള കോളേജ് പ്രവേശന നടപടികള്‍ക്ക് ഈ മാര്‍ക്കുകള്‍ അത്യന്താപേക്ഷിതമായതിനാല്‍, സ്കോര്‍കാര്‍ഡിലെ പേര്, റോള്‍ നമ്പര്‍, മാര്‍ക്കുകള്‍ എന്നിവ കൃത്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതാണ്. എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണം.
KERALA PLUS TWO RESULT ANNOUNCE TODAY


