ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം പൂര്ത്തിയാക്കിയവര്ക്കായുള്ള ലൈസന്‍സിംഗ് പരീക്ഷയായ എഫ്.എം.ജി.ഇ (FMGE) പ്രക്രിയയില്‍ വന്‍ മാറ്റങ്ങളുമായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS). പരീക്ഷ കൂടുതല്‍ സുതാര്യവും ഉദ്യോഗാര്‍ത്ഥി സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഒക്ടോബറില്‍ അധിക പരീക്ഷ നടത്താന്‍ തീരുമാനിച്ചു.
|
ഓള് ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷനുമായി (AIMSA-FMSW) എന്‍.ബി.ഇ.എം.എസ് അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 2026 ജൂണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചതോടെ സമരം പിന്‍വലിച്ചു.
പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:
വര്‍ഷത്തില്‍ 3 പരീക്ഷകള്‍: അടുത്ത വര്‍ഷം മുതല്‍ ഡിസംബര്‍/ജനുവരി, ഏപ്രില്‍/മേയ്, ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ മൂന്ന് തവണ എഫ്.എം.ജി.ഇ പരീക്ഷ നടത്തും.
പരീക്ഷാ ഫീസ് കുറയ്ക്കും: അടുത്ത പരീക്ഷ മുതല്‍ ഫോറിന് മെഡിക്കല്‍ ഗ്രാജ്വേഷന് പരീക്ഷയുടെ ഫീസ് തുക കുറയ്ക്കും.
ചോദ്യങ്ങളുടെ ഘടന: ചോദ്യപേപ്പറിന്റെ കാഠിന്യം ക്രമീകരിക്കും. 30% എളുപ്പമുള്ള ചോദ്യങ്ങളും, 50% മിതമായവയും, 20% മാത്രം കാഠിന്യമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തും.
കൂടുതല്‍ സുതാര്യത: കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി ചോദ്യ ഐ.ഡി, ശരിയായ ഉത്തരത്തിന്റെ ഐ.ഡി, വിദ്യാര്‍ത്ഥി രേഖപ്പെടുത്തിയ ഉത്തരം, ലഭിച്ച മാര്‍ക്ക് എന്നിവ പരിശോധിക്കാന്‍ സൗകര്യമുണ്ടാകും.
അധിക സമയം: ബയോമെട്രിക് അറ്റന്‍ഡന്‍സിന് എടുക്കുന്ന സമയം പരിഗണിച്ച് പരീക്ഷയ്ക്ക് ഒരു ഷിഫ്റ്റില്‍ പരമാവധി 3 മിനിറ്റ് വരെ അധിക സമയം അനുവദിക്കും. കേന്ദ്രങ്ങളിലെ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും.
കൂടാതെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്ന ഗ്രീവന്‍സ് റെഡ്രസല്‍ കമ്മിറ്റിയില്‍ വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്ന കാര്യവും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
TAGS: FMGE exam news Malayalam, NBEMS latest updates, Foreign medical graduates India, MBBS abroad news Malayalam, Education news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





