08
Sep 2026
Mon
08 Sep 2026 Mon
LPG refill boking period reduced

ഗാർഹിക എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ. ഇനി 25 ദിവസത്തിന് ശേഷം അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും പുതിയ നിയമം ബാധകമാകും. കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസവും ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് 45 ദിവസവുമായിരുന്നു ബുക്കിങ്ങിനുള്ള ഇടവേള. ഗ്രാമീണ ഉപഭോക്താക്കൾക്ക് ഇതോടെ 20 ദിവസത്തിന്റെ ഇളവാണ് ലഭിക്കുക.

എന്തുകൊണ്ടാണ് ഇടവേള ഏർപ്പെടുത്തിയത്?

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വിതരണ സമ്മർദത്തിനിടെ എൽപിജിയുടെ ആവശ്യം നിയന്ത്രിക്കുന്നതിനായാണ് ഈ വർഷം മാർച്ചിൽ വ്യത്യസ്ത ബുക്കിങ് ഇടവേളകൾ ഏർപ്പെടുത്തിയത്. രാജ്യത്ത് എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനും വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായിരുന്നു നടപടി.എന്നാൽ നിലവിൽ എൽപിജി വിതരണം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.

നഗര-ഗ്രാമ വ്യത്യാസമില്ല

പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ 25 ദിവസത്തെ ഏകീകൃത ബുക്കിങ് ഇടവേള നടപ്പാക്കും.എൽപിജി വിതരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ ഉണ്ടായേക്കാവുന്ന വിതരണ തടസ്സങ്ങളെ നേരിടുന്നതിനുമുള്ള നടപടികളും സർക്കാർ തുടരുന്നുണ്ട്.

വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെ രാജ്യത്തെ മുഴുവൻ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാനാകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക