23
Sep 2022
Wed
23 Sep 2022 Wed

ഹിന്ദു തീവ്ര സംഘടനയായ ആർഎസ്എസ് നിരോധനത്തിന് അർഹമാണെന്ന് ആർജെഡി മേധാവി ലാലു പ്രസാദ് യാദവ്. ആത്യന്തികമായി ആർഎസ്എസ് ചീത്ത സംഘടനയാണ്. ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

lalu-prasad-yadav-demands-

മതഭ്രാന്ത് വളർത്താനാണ് ആർഎസ്എസ് ശ്രമം. ഈ സർക്കാരിനെ താഴെയിറക്കണമെന്നും ബി​ഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. മോദി സർക്കാർ മുസ് ലിം സംഘടനകളെ ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ലാലുപ്രസാദ് യാദവിന്റെ പ്രതികരണം.