24
Jan 2023
Sat
24 Jan 2023 Sat

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കനകക്കിരീടം കോഴിക്കോടിന്. പാലക്കാടിനും കണ്ണൂരിനും ഒപ്പം ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. 945 പോയിന്റാണ് കോഴിക്കോടിനുള്ളത്. 925 പോയിന്റ് വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.
സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലം സ്‌കൂള്‍ 156 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച്എസ്എസും ഒന്നാമതായി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ഒന്നാമതും പാലക്കാടും തൃശൂരും രണ്ടും മൂന്നും സ്ഥാനത്തും ഫിനിഷ് ചെയ്തു.
239 ഇനങ്ങളില്‍ 24 വേദികളിലായാണ് മല്‍സരം അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>