14
Jan 2023
Tue
14 Jan 2023 Tue

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകരുടെ കഴിവുകളും അനുഭവങ്ങളും സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് പ്രത്യാശയുടെ പുതുവർഷം എന്ന പുതുവത്സര സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ ജേണലിസ്റ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംഗമം കേക്ക് മുറിച്ചാണു മന്ത്രി ഉദ്ഘാടനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ രാജ്യസഭാ അംഗവും ഫോറം അംഗവുമായ എം.പി അച്ചുതൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വീണാ എസ്.നായർ, മുതിർന്ന ബി.ജെ.പി നേതാവ് എം.എസ്. കുമാർ , ഏഷ്യാനെറ്റ് മുൻ എഡിറ്റർ എം.ജി.രാധാകൃഷ്ണൻ , ഫോറം സംസ്ഥാന പ്രസിഡന്റ് എ.മാധവൻ, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സെക്രട്ടറി കെ. സുന്ദരേശൻ എന്നിവർ സംസാരിച്ചു. ഫോറം ജില്ലാ പ്രസിഡന്റ് ടി.ശശിമോഹൻ സ്വാഗതവും ട്രഷറർ ടി.കെ.അബ്ദുൾ വഹാബ് നന്ദിയും പറഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക