23
Feb 2023
Sat
23 Feb 2023 Sat

വാഷിംഗ്ടണ്‍: കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച് ഉറങ്ങിയ യുവാവിന്റെ കണ്ണ് അപൂര്‍വ്വയിനം ജീവി ഭക്ഷിച്ചു.തുടര്‍ന്ന് യുവാവിന്റെ കാഴ്ച്ചശക്തി നഷ്ടമായി. 21കാരനായ മൈക്ക് ക്രംഹോള്‍സ് എന്ന യുവാവിനാണ് കാഴ്ച്ചശക്തി നഷ്ടമായത്. ഫ്ളോറിഡ സ്വദേശിയാണ് മൈക്ക്. കോണ്‍ടാക്റ്റ് ലെന്‍സ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂര്‍വയിനം പാരസൈറ്റ് മൂലമാണ് യുവാവിന് കാഴ്ച നഷ്ടമായത്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി യുവാവ് കോണ്‍ടാക്റ്റ് ലെന്‍സ് വെയ്ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ലെന്‍സ് ഊരിവയ്ക്കാതെ കിടന്നുറങ്ങിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യമായാണ് ഇത്തരമൊരു അണുബാധയുണ്ടായതെന്ന് യുവാവ് വ്യക്തമാക്കി. പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് ആണ് യുവാവിനെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. കണ്ണില്‍ അലര്‍ജി പോലെ തോന്നിയതിനാല്‍ ലെന്‍സുകള്‍ എടുത്ത് മാറ്റിയിരുന്നു. ബേസ്ബോള്‍ കളിക്കാന്‍ പോയപ്പോള്‍ കണ്ണിന് പ്രശ്നം തോന്നിയപ്പോഴും ഉടന്‍ ലെന്‍സുകള്‍ മാറ്റുകയായിരുന്നു.ആദ്യം കണ്ണ് ചുവയ്ക്കുന്ന രോഗമാണെന്ന് കരുതി. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം നേത്രരോഗ വിദഗ്ധരെ കണ്ടതോടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മൈക്ക് പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ 50 ശതമാനം കാഴ്ചശക്തി മൈക്കിന് ലഭിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.