28
Apr 2023
Sat
28 Apr 2023 Sat

തൊടുപുഴ: കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പതിനഞ്ച് പേരില്‍ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും നില ഗുരുതരമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളും പ്രായമായവരുമടക്കം ഇരുപത്തിയഞ്ച് പേര്‍ വാഹനത്തിലുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളുമുള്ള വഴിയില്‍ അപകടങ്ങള്‍ പതിവാണ്. വാഹനമോടിക്കുന്നവരുടെ പരിചയക്കുറവാണ് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നത്. അമിത വേഗതയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം