08
Apr 2023
Mon
08 Apr 2023 Mon

പാലക്കാട്: മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. 12ാം പ്രതി ബിജുവാണ് മരിച്ചത്. തൊട്ടുപിന്നാലെ പെൺസുഹൃത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബിജു മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ബിജുവിന്റെ മരണമെന്നും ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ബിജുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി രണ്ട് മണിയോടെ ആണ് യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിജുവും യുവതിയും അടുപ്പത്തിലായിരുന്നു എന്നും ഇയാളുടെ മരണത്തിൽ ഉണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക