മലപ്പുറം: പുത്തൂർ പള്ളിക്കലിൽ നിന്ന് കാണാതായ 18 കാരിയെ കണ്ടത്തിയെന്ന വിവരത്തെ തുടർന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്തിയതിന് പൊലീസുകാർ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പൊലീസ് മർദ്ദനത്തെക്കുറിച്ച് വെളിപ്പെടുത്തി കുടുംബം വാർത്താസമ്മേളനം നടത്തുകയും ചെയ്തു.
|
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത്
കാണാതായ 18കാരിയുടെ പിതാവ് തേഞ്ഞിപ്പലം പൊലീസ് പരാതി നൽകിയിരുന്നു. രണ്ടുദിവസത്തിനു ശേഷം തേഞ്ഞിപ്പലം പൊലീസ് കുട്ടിയെ കണ്ടത്തിയെന്നും രാവിലെ 8ന് സ്റ്റേഷനിൽ വരാൻ അറിയിപ്പ് ലഭിച്ചു. രാവിലെ എട്ടിന് 8ന് സ്റ്റേഷനിൽ എത്തിയ പിതാവിനെ ഇരിക്കാൻ പോലും അനുവദിക്കാതെ പൊരിവെയിലത്ത് നിർത്തിയ പൊലീസ് വൈകീട്ട് 3 മണി കഴിഞ്ഞാണ് മകളെ കാണാൻ അനുവദിച്ചത്. എന്നാൽ മകളോട് സംസാരിക്കാൻ പോലും പറ്റാത്ത രീതിയിലായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്ന് കുടുംബം പറയുന്നു.
ഇതിന് ശേഷം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി കുടുംബത്തിനൊപ്പം വരുകയാണെന്ന് പറഞ്ഞു. എന്നാൽ മകൾക്കൊപ്പമുണ്ടായിരുന്ന വിഷ്ണുവെന്ന യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് മൊഴിമാറ്റി പറയാൻ പൊലീസ് സൗകര്യം ഒരുക്കിയെന്ന് കുടുംബം ആരോപിച്ചു.
മകളെ തട്ടിക്കൊണ്ടുപോയ വിഷ്ണു കാടപ്പടിയിലെ ബിജെപിക്കാരനാണെന്നും ഇയാളുടെ കൂടെ വന്നവർ തങ്ങളെ ഭീഷണി പെടുത്തിയെന്നും കുടുംബ പറഞ്ഞു. ഇതിനെ തുടർന്ന് ബഹളമായപ്പോൾ തൊട്ടടുത്ത പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ ബലമായി കൊണ്ട് പോവുന്നത് കണ്ട് എത്തിയ തങ്ങളെ പൊലീസ് തടയുകയായിരുന്നു. മകളെ ഒന്നു കാണണമെന്നു പറഞ്ഞപ്പോൾ പരപ്പനങ്ങാടി സ്റ്റേഷനിലുണ്ടായിരുന്ന തടിച്ച പൊലീസ്കാരൻ പെൺകുട്ടിയുടെ ഉമ്മയെ ലാത്തി കൊണ്ടടിച്ചു. ഇതുകണ്ട് വന്ന എന്റെ കുടുംബാംഗങ്ങളേയും മറ്റു പൊലീസുകാർ ലാത്തി കൊണ്ടടിച്ചുവെന്നും തടിച്ച പോലീസ് കാരൻ പരസ്യമായി തന്റെ മാറിൽപിടിച്ചുവെന്നും ചുരിദാറിർ വലിച്ചുകീറുകയും ചെയ്തുവെന്നും പെൺകുട്ടിയുടെ ഉമ്മ പറയുന്നു.
പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ തങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും കുടുംബം വ്യക്തമാക്കി. കാണാതായ മകളെ തേടിയെത്തിയതിന് തങ്ങളെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപെട്ട് മുഖ്യമന്ത്രി, ഡി.ജി.പി., എസ്.പി. എന്നിവർക്ക് പരാതി നൽകിയെന്ന് കുടുംബം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





