01
Jun 2023
Wed
01 Jun 2023 Wed

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ച എസ്എഫ്‌ഐ ജില്ലാ നേതാവിനെതിരെ സിപിഎം നടപടി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപതി ഗായകനും ബാലസംഘം സംസ്ഥാന നേതാവും കൂടിയായ ജി എന്‍ രാമകൃഷ്ണനെതിരെയാണ് നടപടി. രാമകൃഷ്ണനെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാലസംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറിയാണ് രാമകൃഷ്ണന്‍. എസ്എഫ്ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയും കുടുംബവും രാമകൃഷ്ണനെതിരെ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇയാള്‍ നിലവില്‍ എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

നേരത്തെ, ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സമയത്ത് ദേവസ്വം ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണന്‍ നടപടി നേരിട്ടിരുന്നു.