01
Jul 2023
Wed
01 Jul 2023 Wed

തൊടുപുഴ: 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുകാരന്റെ പല്ല് അടിച്ചുപൊട്ടിച്ചു. തൊടുപുഴയിലാണ് സംഭവം. പോക്‌സോകേസില്‍ അറസ്റ്റ് ചെയ്ത അഭിജിത്ത് ആണ് പൊലീസുകാരനെ ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം വരവെ ഭക്ഷണം കഴിക്കാന്‍ തൊടുപുഴയിലെ ഹോട്ടലില്‍ കയറ്റിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. കൈവിലങ്ങ് അഴിച്ചുമാറ്റിയ തക്കത്തിന് അഭിജിത്ത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്റെ മുഖത്ത് ഇടിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.