ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ ഇടിഞ്ഞുവീണത്.
|
പാഞ്ചാലിമേട് സന്ദർശിച്ചതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോകുന്ന വഴി വളഞ്ഞങ്ങാനത്തിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള പ്രതികൂല കാലാവസ്ഥ ഇടുക്കിയിൽ ഇന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു.
ഇതാവാം അപകട കാരണമെന്നാണ് വിലയിരുത്തൽ. ആറു പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രണ്ടു പേർ കുട്ടികളായിരുന്നു. പിൻസീറ്റിലായിരുന്നു മരണപ്പെട്ട സോമിനി ഇരുന്നിരുന്നത്. കാർ നിർത്തിയിട്ടിരിക്കുന്ന സമയം കൂറ്റൻ പാറക്കല്ലും മണ്ണും താഴേക്ക് പതിക്കുകയായിരുന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





