ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങുന്ന തിയ്യതിയും സമയവും പുറത്തുവിട്ട് ഐസ്ആര്‍ഒ. ആഗസ്ത് 23ന് വൈകീട്ട് 6.04ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് ഐസ്ആര്‍ഒ ട്വീറ്റ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാവും വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്റ് ചെയ്യുകയെന്ന് ഐഎസ്ആര്‍ഒ നേരത്തേ അറിയിച്ചിരുന്നു.
|
ജൂലൈ 14നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യയുടെ ചന്ദ്രദൗത്യം പ്രയാണമാരംഭിച്ചത്. ആഗസ്ത് അഞ്ചിനാണ് ലാന്‍ഡര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് ലാന്‍ഡര്‍ വിക്രം ഇപ്പോഴുള്ളത്.
അതേസമയം റഷ്യയുടെ ചന്ദ്രദൗത്യമായ ലൂണ-25 ചന്ദ്രനില്‍ തകര്‍ന്നുവീണെന്ന ദുഖവാര്‍ത്ത റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇന്ന് പുറത്തുവിട്ടിരുന്നു. സോഫ്റ്റ്‌ലാന്‍ഡിങ് നടത്താനുള്ള ശ്രമങ്ങള്‍ക്കു മുമ്പ് തന്നെ ലൂണ-25 ചന്ദ്രന്റെ ഉപരിതലത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. 47 വര്‍ഷത്തിനിടെ ഇതാദ്യമായി റഷ്യ നടത്തിയ ചന്ദ്രദൗത്യമായിരുന്നു ലൂണ 25.
Chandrayaan-3 Mission:
🇮🇳Chandrayaan-3 is set to land on the moon 🌖on August 23, 2023, around 18:04 Hrs. IST.
Thanks for the wishes and positivity!
Let’s continue experiencing the journey together
as the action unfolds LIVE at:
ISRO Website https://t.co/osrHMk7MZL
YouTube… pic.twitter.com/zyu1sdVpoE— ISRO (@isro) August 20, 2023


