ഫോണ്‍ അരികില്‍ വച്ച് ഒരിക്കലും ഉറങ്ങരുതെന്ന മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്കി ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഉപഭോക്താക്കള്‍ക്കുള്ള ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദേശത്തിലാണ് ഫോണ്‍ ചാര്ജിങ്ങിനിട്ട ശേഷം കിടക്കയില്‍ വച്ച് ഉറങ്ങുന്ന ശീലമുള്ളവര്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഫോണ്‍ ചാര്‍ജിനിട്ട ശേഷം പ്രത്യേകിച്ചും ഫോണ്‍ കിടക്കയില്‍ വച്ച് ഉറങ്ങരുതെന്ന് ആപ്പിള്‍ പറയുന്നു.
|
മതിയായ വായുസഞ്ചാരം ലഭിക്കുന്ന മേശ പോലുള്ള പ്രതലങ്ങളില്‍ വച്ചാവണം ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടത്. കമ്പിളികള്‍ തലയണങ്ങള്, മനുഷ്യ ശരീരം പോലുള്ള മൃദുവായ പ്രതലങ്ങളില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അടച്ചുമൂടിയ ഇടങ്ങളില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഐഫോണിന് ചൂട് പുറത്തുവിടാനാവാതെ വരികയും ഇതിലൂടെ തീപിടിക്കാനോ മറ്റ് ഗുരുതര അപകടങ്ങളോ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി. തലയണയ്ക്കടിയില്‍ ഫോണ്‍ ചാര്‍ജിങ്ങിനു വയ്ക്കുന്ന പ്രവണത ഏറെ അപകടം പിടിച്ചതാണെന്നും ആപ്പിള്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





