കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി പിടിയില്‍. ചാത്തിനാംകുളം സ്വദേശിയായ വിജയൻ (61) ആണ് പിടിയിലായത്. നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
|
പെൺകുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാലുമാസം മുമ്പ് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല.
എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയാണ് വിജയന് തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.
കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





