ന്യൂഡൽഹി: എറണാകുളം പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയെന്ന് ആരോപിച്ചുള്ള കേസിൽ പ്രതികളാക്കിയവരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു.
|
പി എ ഷാദുലി, റാസിഖ്, അൻസാർ നദ്‍വി, നിസാമുദ്ദിൻ, ഷമ്മാസ് എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് എൻഐഎ കോടതിയെ സമീപിച്ചത്.
എൻഐഎ സമർപ്പിച്ച അപ്പീൽ തള്ളിയാണ് സുപ്രിംകോടതി ഇടപെടൽ. സുപ്രിംകോടതിയിലെ ജസ്റ്റിസ് ബി ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2019 ഏപ്രിൽ 12നാണ് പാനായിക്കുളം കേസിലെ എല്ലാ പ്രതികളേയും ഹൈക്കോടതി വെറുതെവിട്ടത്. എന്‍ഐഎ കോടതി 14 വര്‍ഷം തടവിന് വിധിച്ച അഞ്ച് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ എ എം ഷെഫീഖും അശോക് മേനോനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





