01
Sep 2023
Thu
01 Sep 2023 Thu

തിരുവനന്തപുരം: വാടക മുടങ്ങിയതിന് അമ്മയെയും മകളെയും വീട്ടുടമ പുറത്താക്കി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ശ്രീകലയും മകളുമാണ് പെരുവഴിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീകല ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നം കാരണം ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തെ വാടക മുടങ്ങി.

ഇതോടെയാണ് ഉടമ അമ്മയെയും മകളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട് മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ചത്. തുടര്‍ന്ന് വയ്യാതായ മകളെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നും കഴിച്ചിട്ടില്ലെന്നും പോകാന്‍ മറ്റു സ്ഥലങ്ങളില്ലെന്നും ശ്രീകല പ്രതികരിച്ചു.