29
Nov 2023
Fri
29 Nov 2023 Fri

കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മുണ്ട് തലയിൽ മൂടി മോഷണം. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെട്രോൾ പമ്പിലെത്തിയ മൂന്ന് യുവാക്കൾ സാഹചര്യങ്ങൾ നോക്കിമനസിലാക്കിയ ശേഷം പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി. ഉടൻ, അതിലൊരാൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ തലയിൽ മൂടുകയും പണം കവരുകയുമായിരുന്നു.

10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പമ്പ് ജീവനക്കാർ മുക്കം പൊലീസിൽ പരാതി നൽകി.