ലണ്ടൻ: അച്ചീവേഴ്‌സ് വേൾഡ് ആൻഡ് ഗ്ലോബൽ ഇന്ത്യൻ അച്ചീവേഴ്‌സ് വേൾഡ് രാജ്യാന്തര മഹാത്മാ പുരസ്‌കാരം എം വി കെ അസോസിയേറ്റ്സ് ചെയർമാൻ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു. ലണ്ടൻ പാർലമെന്റ് ഹൗസിൽ നടന്ന അച്ചീവേഴ്‌സ് വേൾഡിന്റെ യൂറോ എഷ്യൻ ബിസിനസ് സമ്മിറ്റിൽ ആണ് പുരസ്‌കാരം സമാനിച്ചത്.
|
ബ്രിട്ടൻ പാർലമെന്റ് മെംബർ പി വിരേന്ദ്ര ശർമ, എച്. ഇ നിമിഷ മാധവ, (ഹൈക്കമ്മിഷനർ ഉഗാണ്ട ടു യൂ കെ ആൻഡ് അയർലൻഡ് ) തോ
മസ് ചാഴികാടൻ എം പി , ലോക് നാഥ് മിഷ്റ (എംഡി ആൻഡ് സിഇഒ , ഐ സി ഐ സി ഐ ബാങ്ക് യൂ കെ പി എൽ സി )എന്നീ പ്രമുഖർ അവാർഡ് ഏറ്റു വാങ്ങി.
കേരളത്തിൽ നിന്ന് ഈ പുരസ്കാരത്തിനു അർഹനായ ഏക മലയാളിയാണ് എം വി കുഞ്ഞാമു, സാമൂഹ്യ സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം നൽകിയത്. നിർമാണ മേഖലയിൽ 43 വർഷത്തെ അനുഭവ സമ്പത്താണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ എം വി കുഞ്ഞാമുവിനുള്ളത്.
ഇന്ത്യയിൽ ഉടനീളം നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച എം.വി.കെ അസോസിയേറ്റ്സിന്റെ തലവൻ ആണ് എം വി കുഞ്ഞാമു. യുഎസ്, യുകെ, മോസ്കോ ഉൾപ്പടെ അറുപതിൽ പരം വിദേശ രാജ്യങ്ങൾ സന്ദർശിച്ച എം വി കുഞ്ഞാമു ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതിയിലും വിവിധ സ്ഥാനങ്ങൾവഹിച്ചു വരുന്നുണ്ട്.


