09
Dec 2023
Fri
09 Dec 2023 Fri

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് തീരുമാനമെന്നും ഏതുപാർട്ടിയിൽ ചേരുമെന്നത് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഎം ഉൾപ്പടെയുള്ള പാർട്ടിയിൽ നിന്ന് ക്ഷണമുണ്ടായതായും അക്കാര്യമെല്ലാം സമാന അഭിപ്രായമുള്ള സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ സുധാകരനെക്കൊണ്ട് പ്രയോജനമില്ല. ധർമടത്ത് യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ലെന്നും രഘുനാഥ് കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക