തിരുവനന്തപുരം: റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുടിവെള്ള വിതരണം ചെയ്യുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിൻറെ സുജലം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പദ്ധതിയുടെ നിർവഹിക്കും.
|
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആൻറണി രാജു എന്നിവർ പങ്കെടുക്കും. സംസ്ഥാനത്ത് ഗുണനിലവാരമുള്ള ഒരു ലിറ്റർ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കാനാണ് സുജലം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന ജലവിഭവ വകുപ്പിൻറെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൻറെ അധീനതയിൽ ഉൽപ്പാദിപ്പിക്കുന്ന ഹില്ലി അക്വാ -യുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷൻകടകൾ വഴി വിൽപന നടത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





