കോഴിക്കോട്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷയെയാണ് കാറിടിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
|
കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടുവന്ന് ഇടിക്കുകയായിരുന്നു.
തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ സർജറിക്ക് വിധേയമാക്കി. തുടർന്നാണ് ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





