15
Jan 2024
Thu
15 Jan 2024 Thu

ബാലുശ്ശേരിയില്‍ പണമെടുക്കുന്നതുനിടെ ATM കൗണ്ടറില്‍നിന്ന് യുവാക്കള്‍ക്ക് ഷോക്കേറ്റു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് പണം എടുക്കുന്നതിനിടെ ഷോക്കേറ്റതായി പരാതി. ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍നിന്ന് രണ്ടു യുവാക്കള്‍ക്കാണ് ഷോക്കേറ്റത്. കീപ്പാഡില്‍നിന്ന് ഷോക്കേറ്റ യുവാക്കള്‍ തെറിച്ചുവീഴുകയായിരുന്നു. ഹൈവെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക