തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സുരേഷ് ഭാര്യ സെല്‍വി എന്നിവരെയാണ് അമ്പലപ്പാറയില്‍ വച്ച് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം ഇരുചക്രവാഹനത്തില്‍ വെറ്റിലപ്പാറയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.(couples attacked by wild elephant in athirappilli)
|
ആന തുമ്പിക്കൈ കൊണ്ട് അടിച്ചതോടെ ഇരുവരും താഴെവീണു. പരിക്കേറ്റ സെല്‍വിയെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും പിന്നീട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





