കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും അതെത്തുടർന്നുള്ള ലൈംഗിക ആരോപണങ്ങളും ഉയർത്തിയ വിവാദങ്ങൾക്കിടെ രാജിവച്ച സിദ്ദിഖിന് പകരമായി ബാബുരാജിന് താര സംഘടനയായ A.M.M.A യുടെ സെക്രട്ടറിയുടെ താൽക്കാലിക ചുമതല. നിലവിൽ സംഘടനയുടെ ജോയിൻ്റ് സെക്രട്ടറി ആണ് ബാബുരാജ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ധിഖ് രാജിക്കത്തയച്ചത്.
|

എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.
ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്കും പ്രസിഡന്റ് മോഹന്‍ലാലിനും നടന് അനൂപ് ചന്ദ്രന് കത്തയച്ചിരുന്നു. ഗുരുതരമായ ആരോപണം നേരിടുന്ന സിദ്ദീഖിന്റെ രാജി എഴുതി വാങ്ങണമെന്നായിരുന്നു കത്തിലെ ആവശ്യം.

സിദ്ധിഖ് രാജിവെച്ചതിന് പിന്നാലെ അമ്മ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
ബാക്കി കാര്യങ്ങള്‍ എക്സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് നടൻ ജഗദീഷ് അറിയിച്ചു.
വിവാദങ്ങൾക്കിടെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചിട്ടുണ്ട്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജി. രജിസംബന്ധിച്ചു രഞ്ജിത് സംസ്ഥാന സർക്കാരിനെ അറിയിച്ചു.
വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഒരുക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.നടത്തുകയും ചെയ്തു.
A.M.M.A called an emergency executive meeting after General Secretary Siddique resigned due to allegations of sexual harassment. Following Siddique’s resignation, Joint Secretar Baburaj has been replaced.





