Actor EA Rajendran passed away കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
|
അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂര്‍ തൃത്തല്ലൂരില്‍ നാളെയാണ് സംസ്കാരം.
കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്, നരസിംഹം, മീശമാധവന് എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ രാജേന്ദ്രന് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
പ്രശസ്ത നാടകാഭിനേതാക്കളായിരുന്നു ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകന് ദിവ്യദര്ശന് സിനിമാഭിനേതാവാണ്. നടനും എംഎല്‍എയുമായ എം മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ് രാജേന്ദ്രന്.



