
ഊബര്‍ ഡ്രൈവര്‍ മുസ് ലിമാണെന്ന് കണ്ടതോടെ മുസ് ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ച നടന് ജയകൃഷ്ണനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
![]() |
|
ഊബര്‍ ടാക്സി ഡ്രൈവറായ അഹമ്മദ് ഷഫീഖ് നല്കിയ പരാതിയിലാണ് നടപടി. ഒക്ടോബര്‍ ഒമ്പതിന് രാത്രിയാണ് ജയകൃഷ്ണനും സംഘവും ഊബര്‍ ബുക്ക് ചെയ്തത്. മംഗളുരുവിലെ ബെജായ് ന്യൂ റോഡായിരുന്നു ജയകൃഷ്ണന് പിക്കപ്പ് പോയിന്റായി നല്‍കിയിരുന്നത്. തുടര്‍ന്ന് ഷഫീഖ് ആപ്പിലൂടെ തന്നെ ലൊക്കേഷന്‍ സ്ഥിരീകരിച്ചു.
A case has been registered at the Urwa police station against three #Kerala natives - #Malayalam actor Jayakrishnan, Santosh Abraham and Vimal - for allegedly hurling communal and abusive remarks at a #Muslim cab driver in #Mangaluru. pic.twitter.com/OKjv85g4US
— Hate Detector 🔍 (@HateDetectors) October 11, 2025
തുടര്‍ന്നുള്ള സംഭാഷണത്തിനിടെയാണ് ജയകൃഷ്ണനും സംഘവും ഹിന്ദിയില്‍ അഹ്മദ് ഷഫീഖിനെ മുസ് ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ചത്. ഇതിനു പുറമേ മലയാളത്തിലും സംഘം യുവാവിന്റെ അമ്മയെ അടക്കം അസഭ്യം പറയുകയുണ്ടായി. ഇതോടെ ടാക്സി ഡ്രൈവര്‍ ഉര്‍വ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: എസ്ഡിപിഐ നേതാവിനെ വധിച്ച കേസിലെ ഒന്നാം പ്രതിയായ ബജ്റംഗ്ദള്‍ നേതാവ് കീഴടങ്ങി