02
Sep 2025
Wed
02 Sep 2025 Wed
Agniveer Recruitment Rally organized by the Army Recruiting Office will be held from 10th in Idukki

ആര്‍മി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി ഈ മാസം പത്തു മുതല്‍ 16 വരെ ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്ത് അഗ്‌നിവീര്‍ വിഭാഗത്തിലും, കേന്ദ്ര,മേഖലാ വിഭാഗത്തില്‍ കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി ജൂണ്‍ 30 മുതല്‍ ജൂലൈ പത്തുവരെ നടത്തിയ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ പുരുഷന്മാരുമാണ് റാലിയില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ വിഭാഗങ്ങളിലേക്കുള്ള റാലിയില്‍ പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത അധ്യാപകര്‍, കാറ്ററിങ് എന്നീ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, ഹവില്‍ദാര്‍ സര്‍വേയര്‍ ഓട്ടോ കാര്‍ട്ടോ, ഹവില്‍ദാര്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള, കേരളത്തിലെയും കര്‍ണാടകയിലെയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളും ഈ റാലിയില്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷാ ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

The Agniveer Recruitment Rally organized by the Army Recruiting Office will be held from the 10th to the 16th of this month at the Nedumkandam Panchayat Stadium in Idukki.