നിര്‍മിത ബുദ്ധി(എഐ)യില്‍ പ്രവര്‍ത്തിക്കുന്ന സെക്‌സ് റോബോട്ടുകള്‍ വൈകാതെ കിടപ്പറകളില്‍ പങ്കാളിയായി എത്തുമെന്ന മുന്നറിയിപ്പുമായി ഗുഗിളിന്റെ മുന്‍ ഉദ്യോഗസ്ഥന്‍. ലൈംഗികബന്ധത്തിന് മനുഷ്യരെ തന്നെ പങ്കാളികളായി വേണമെന്ന ആവശ്യം ഇത്തരം റോബോട്ടുകള്‍ ഇല്ലാതാക്കുമെന്ന് ഗൂഗിളിന്റെ മുന്‍ ചീഫ് ബിസിനസ് ഓഫിസറായ മുഹമ്മദ് ഗവ് ദാത്ത് പറയുന്നു.
|
സാങ്കേതികവിദ്യ ഒട്ടേറെ വളര്‍ച്ച കൈവരിക്കുന്ന ഇക്കാലത്ത് സെക്‌സ് റോബോട്ടുകള്‍ കൃത്രിമമാണോ എന്നുപോലും ആളുകള്‍ ചിന്തിച്ചേക്കില്ലെന്നും അദ്ദേഹം പറയുന്നു. ടോം ബില്‍യൂവിന്റെ ഇംപാക്ട് തിയറി എന്ന പരിപാടിയിലാണ് ഗൂഗിൡന്റെ ഗവേഷണവിഭാഗമായ എക്‌സിന്റെ മുന്‍ മേധാവി മനസ്സ് തുറന്നത്.
വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ച് മനുഷ്യന് വൈകാതെ കൃത്രിമമമായി സെക്‌സ് അനുഭവിക്കാമെന്നും അദ്ദേഹം പറയുന്നു. മാനസിക, വൈകാരിക ബന്ധം വരെ നിര്‍മിതമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മിത ബുദ്ധി മൂലമുള്ള ഒട്ടേറെ അപകടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ മുമ്പ് വന്നിരുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് കഴിഞ്ഞദിവസമാണ്.


