31
Jan 2026
Wed
31 Jan 2026 Wed
BARAMATHI PLANE CRASH

Ajit Pawar killed in plane crash എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അജിത് പവാര്‍ ഉള്‍പ്പെടെ ആറു പേര്‍ സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു. അപകടസ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുന്നു. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ബാരാമതിയില്‍ നിശ്ചയിച്ചിരുന്ന നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു അജിത് പവാര്‍. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരുമാണ് പവാറിനൊപ്പം ചെറുവിമാനത്തിലുണ്ടായിരുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചിട്ടുണ്ട്. അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളെ അഭിസംബോധന ചെയ്യാനാണ് എന്‍സിപി അധ്യക്ഷന്‍ ബാരാമതിയിലേക്ക് യാത്ര തിരിക്കാനിരുന്നത്. അടിയന്തര ലാന്‍ഡിംഗിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.