കൊച്ചി: കൊച്ചി ഇന്റര്‍നാഷണള്‍ എയര്‍പോര്‍ട്ട് ആസ്ഥാനമാക്കി ഈ വര്‍ഷാവസാനം പ്രവര്‍ത്തനം ആരംഭിക്കാന്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അല്‍ഹിന്ദ് എയര്‍. ഇതിനായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന് (സിയാല്‍) അല്‍ഹിന്ദ് ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു.
|
30 വര്‍ഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തന പാരമ്പര്യമുള്ള അല്‍ഹിന്ദിന്റെ പ്രവര്‍ത്തനമികവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായാണ് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനി അല്‍ഹിന്ദ്എയര്‍ എയര്‍ലൈന്‍ സേവന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

20,000 കോടിയില്‍ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ല്‍ കൂടുതല്‍ ഓഫീസുകളും, നിരവധി എയര്‍ ലൈനുകളുടെ ജനറല്‍ സെയില്‍സ് ഏജന്റ് കൂടിയാണ് അല്‍ഹിന്ദ് ഗ്രൂപ്പ്. മൂന്ന് എടിആര്‍ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര പ്രാദേശിക കമ്മ്യൂട്ടര്‍ എയര്‍ലൈനായി ആരംഭിയ്ക്കുന്ന അല്‍ഹിന്ദ്എയര്‍ ഇന്ത്യന്‍ വ്യോമയാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.
തുടക്കം ആഭ്യന്തര വിമാനസര്‍വീസ് ആയിട്ടാണെങ്കിലും സമീപഭാവിയില്‍ വലിയ വിമാനങ്ങള്‍ സ്വന്തമാക്കി സേവനം വിപുലീകരിക്കാനാണ് നീക്കം. ശക്തമായൊരു ആഭ്യന്തര ശൃംഖല പടുത്തുയര്‍ത്താനും തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കാനുമാണ് അല്‍ഹിന്ദ് എയര്‍ ലക്ഷ്യമിടുന്നത്.
എയര്‍ ടിക്കറ്റിങ്, ഹോളിഡേയ്‌സ്, ഹജ്ജ് ഉംറ, മണി എക്‌സ്‌ചേഞ്ച് തുടങ്ങി സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലോകോത്തര നിലവാരത്തില്‍ ലഭ്യമാകുന്ന അല്‍ഹിന്ദ്, എയര്‍ ലൈന്‍ രംഗത്തും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി മികച്ച സര്‍വീസ് നല്‍കുകയാണ് ലക്ഷ്യം
ഇന്ത്യയില്‍ എയര്‍ കണക്റ്റിവിറ്റിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് അടുത്ത വര്‍ഷങ്ങളില്‍ വിമാനക്കമ്പനി്ക്ക് 2,000 കോടി രൂപയുടെ മൂല്യം കൈവരിക്കാനാകുമെന്നാണ് കരുതുന്നത്.
വിമാനക്കമ്പനി തുടങ്ങുന്നതിന്റെ ഭാഗമായി കൊച്ചിക്കു പുറമെ ഡല്‍ഹിലും റീജിയണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. താമസിയാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിദ്ധ്യമുറപ്പിക്കുനാണു അല്‍ഹിന്ദ് എയര്‍ പദ്ധതി. ട്രാവല്‍ ടൂറിസം രംഗത്തെ പരിചയവും വ്യോമയാന മേഖലയിലെ പരിചയസമ്പന്നരായ പ്രൊഫെഷനലുകളുടെ പങ്കാളിത്തവും പുതിയ എയര്‍ലൈനിന്റെ വിജയകരമായ പ്രവര്‍ത്തനത്തില്‍ അല്‍ഹിന്ദിന് മുതല്‍ക്കൂട്ടാവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍നു (ഡിജിസിഎ) പുറമെ കഴിഞ്ഞ ദിവസം അല്‍ഹിന്ദ് മാനേജ്മന്റ് സിവില്‍ വ്യോമയാന മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹുമാനപെട്ട മന്ത്രിയും, ഡി.ജി.സി.എയും നല്‍കിയ പിന്തുണയും വാഗ്ദാനം ഏറെ പ്രതീക്ഷയോടെയാണ് അല്‍ഹിന്ദ് യര്‍ നോക്കി കാണുന്നത്
അല്‍ഹിന്ദ് കസ്റ്റമേഴ്‌സ് ഇക്കാലമത്രയും നല്‍കിയ പിന്തുണയാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്, പുതിയ സംരംഭത്തിനും അതെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍, വളരെ വേഗം തന്നെ ഇന്ത്യന്‍ സിവില്‍ വ്യോമയാന രംഗത്ത് കരുത്തുറ്റ ഒരു സാന്നിധ്യമാകാന്‍ അല്‍ഹിന്ദ്എയറിന് കഴിയുമെന്ന് മാനേജ്‌മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
Alhind Group enters aviation sector with Alhind Air


