04
Nov 2025
Thu
04 Nov 2025 Thu
allegations against DySP Umesh insuicide note of C I Binu Thomas

അനാശാസ്യത്തിന് പിടിയിലായ യുവതിയെ സിഐ അന്നുരാത്രി തന്നെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നും തന്നെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും കഴിഞ്ഞദിവസം ജീവനൊടുക്കിയ ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാകുറിപ്പ്. 2014ൽ ബിനു പാലക്കാട്ട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്.

whatsapp അനാശാസ്യത്തിന് പിടിയിലായ യുവതിയെ മേലുദ്യോഗസ്ഥൻ അന്നുരാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ച് ഒപ്പം കൂട്ടി ജീവനൊടുക്കിയ സിഐയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്ന് ചെർപ്പുളശ്ശേരിയിൽ സിഐ ആയിരുന്ന നിലവിലെ വടകര ഡിവൈഎസ്പി ഉമേഷിനെതിരേയാണ് തൊട്ടിൽപ്പാലം സ്വദേശി ബിനു തോമസിന്റെ(52) വെളിപ്പെടുത്തൽ. അനാശ്യാസ കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും സിഐക്കു വഴങ്ങുകയല്ലാതെ യുവതിക്കു മുൻപിൽ മറ്റു മാർഗങ്ങളില്ലായിരുന്നു എന്ന് കുറിപ്പിലുണ്ട്.

ചെർപ്പുളശേരി നഗരത്തിൽ അനാശാസ്യത്തിന് നാലുപുരുഷന്മാർക്കൊപ്പം അറസ്റ്റ് ചെയ്ത അന്നേ ദിവസം തന്നെ യുവതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിലും പറഞ്ഞുവിടുകയായിരുന്നു. അന്നേ ദിവസം രാത്രി സിഐ ഉമേഷ് സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നാണ് ബിനുവിന്റെ വെളിപ്പെടുത്തൽ. ഈ സംഭവം കൂടുതൽ മാധ്യമങ്ങൾക്കു നൽകാതെ രഹസ്യമാക്കി വച്ചുവെന്നും ബിനുവിൻ്റെ കത്തിൽ പറയുന്നു.

നവംബർ 15നാണ് ബിനു തോമസ് കോട്ടേജിൽ ജീവനൊടുക്കിയത്. ഉച്ചയോടെ ഭക്ഷണം കഴിക്കാൻ കോട്ടേജിലേക്ക് പോയ ബിനു തോമസ് തിരികെ വരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തോട് ചേർന്ന് 32 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാൽ ഈ കത്തിലെ വിവരങ്ങൾ പോലീസ് ഉദ്യോ​ഗസ്ഥനെതിരായ വെളിപ്പെടുത്തലായിരുന്നതിനാൽ ഇതു മൂടിവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായത്. അതേസമയം ഉമേഷിനെതിരേ നടപടി വരുമോയെന്ന് വരുംദിവസങ്ങളിൽ അറിയാം.

ALSO READ: ഡോക്ടറാവാനായി ഈ മൂന്നടി പൊക്കക്കാരൻ നടത്തിയ പോരാട്ടം ഏവർക്കും പ്രചോദനമാണ്