19
Mar 2026
Thu
19 Mar 2026 Thu
an Sees Wife s Cement And Drum Facebook Post Lets Her Go With Lover

ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് മൂന്നു വാക്കുകള്‍ മാത്രം. ഇതോടെ ഭയന്നുപോയ ഭര്‍ത്താവ് ഭാര്യയെ കാമുകനു വിട്ടുനല്‍കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സിമന്റ് ഔര്‍ ഡ്രം(സിമന്റ് ആന്‍ഡ് ഡ്രം)എന്നായിരുന്നു ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് ഭര്‍ത്താവ് രാജ് കുമാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ ഫോട്ടോയും ഇതിനൊപ്പം നല്‍കിയിരുന്നുവെന്നും തന്നെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഫേസ്ബുക്കിലൂടെ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയതെന്നു വ്യക്തമായതോടെയാണ് ഭാര്യയെ അവരുടെ കാമുകന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്നും രാജ്കുമാര്‍ പറഞ്ഞു. നാളുകളായി ഭാര്യ കാമുകനുമായി ബന്ധം പുലര്‍ത്തിവരികയായിരുന്നുവെന്നും ഇതേക്കുറിച്ചു ചോദിക്കുമ്പോഴൊക്കെ ഭാര്യ തെളിവ് ആവശ്യപ്പെടുകയാണ് ചെയ്തിരുന്നതെന്നും യുവാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെ ഭാര്യ പലപ്പോഴും തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും രാജ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഭാര്യ കാമുകനുമായി ഫോണില്‍ സല്ലപിക്കുന്നതിനിടെ ഇവിടെയെത്തിയ രാജ്കുമാര്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തപ്പോഴാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്.
മീറത്തിലെ ബ്രഹ്‌മപുരിയില്‍ 2025ല്‍ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സഹില്‍ ശുക്ലയും ചേര്‍ന്ന് റസ്‌തോഗിയുടെ ഭര്‍ത്താവ് സൗരഭ് രാജ്പുതിനെ കൊന്ന് 15 കഷ്ണങ്ങളാക്കി ഡ്രമ്മിനുള്ളിലിട്ട് കോണ്‍ക്രീറ്റ് ചെയ്ത സംഭവത്തെയാണ് നീല ഡ്രം ആന്‍ഡ് സിമന്റ് എന്ന സന്ദേശത്തിലൂടെ രാജ്കുമാറിന്റെ ഭാര്യയും കാമുകനും കൈമാറിയത്.

ALSO READ: 18കാരിയും കൂട്ടുകാരനും എംഡിഎംഎയുമായി പിടിയിൽ