ഇസ്രായേലിനു വേണ്ടി ഗസയിലെ ഹമാസ് നീക്കങ്ങള്‍ ഒറ്റുകയും അവരെ സായുധമായി നേരിടുകയും ചെയ്തിരുന്ന സംഘത്തിന്റെ തലവനായ യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആയിരുന്നു ഗസാ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന അബു ശബാബിന്റെ സംഘത്തിന് ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നത്.
|
ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗസാ മുനമ്പിലെ റാഫയില്‍ വച്ചാണ് അബു ശബാബിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനിടെയും അബു ശബാബിന്റെ സംഘം ഇസ്രായേല്‍ നല്‍കുന്ന ആയുധങ്ങളുമായി ഫലസ്തീനികളെ നേരിട്ടിരുന്നു.
അബു ശബാബിന്റെ സംഘത്തിനുള്ളിലെ ആഭ്യന്തര കലഹമാണ് ഇയാളുടെ മരണത്തില്‍ കലാശിച്ച വെടിവയ്‌പെന്നാണ് പ്രാഥമിക വിവരം. വെടിയേറ്റ ശബാബിനെ ഇസ്രായേലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
ALSO READ: രാഹുല്‍ ഗത്യന്തരമില്ലാതെ കീഴടങ്ങുന്നു? ഹൊസ്ദുര്‍ഗ് കോടതിയില്‍ വന്‍ പോലീസ് സന്നാഹം



