12
Oct 2025
Sun
12 Oct 2025 Sun
AP Aslam holy quran award 2025

പ്രവാസി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്ന എ പി മുഹമ്മദ് അസ് ലമിന്റെ സ്മരണാര്‍ഥം ദാറുല്‍ അന്‍സാന്‍ ഖുര്‍ആന്‍ അക്കാദമി ഏര്‍പ്പെടുത്തിയ എ പി അസ് ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 2025ലെ മല്‍സരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 35 ലക്ഷം രൂപയാണ് മല്‍സരത്തിലെ ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കുക.

whatsapp എ പി അസ് ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡിന് 31 വരെ അപേക്ഷിക്കാം; ആകെ 35 ലക്ഷം രൂപ ക്യാഷ് പ്രൈസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2003 സപ്തംബര്‍ ഒന്നിനോ ശേഷമോ ജനിച്ച ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, 2013 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവര്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. ആണ്‍കുട്ടികളുടെ വിഭാഗത്തിലെ ജേതാക്കള്‍ക്കായി ആകെ 20 ലക്ഷം രൂപയും പെണ്‍കുട്ടികളുടെ വിഭാഗത്തിലേ ജേതാക്കള്‍ക്കായി 10 ലക്ഷം രൂപയും മൂന്നാം വിഭാഗത്തില്‍ പെടുന്ന കുട്ടികളുടെ മല്‍സരത്തിലെ ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളുമാണ് നസമ്മാനിക്കുക. ഒക്ടോബര്‍ 31 ആണ് മല്‍സരത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്കായി www.aslamquranaward.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് പുരസ്‌കാരം വലിയ പ്രചോദനമാകുമെന്നും എ പി അസ് ലമിന്റെ ഓര്‍മകള്‍ക്ക് കൂടുതല്‍ തിളക്കമാകുമെന്നും അദ്ദേഹത്തിന്റെ മകനും പ്രവാസി വ്യവസായിയുമായ റാഷിദ് അസ് ലം പറഞ്ഞു.

ALSO READ: ആശാപ്രവര്‍ത്തകയുടെ സ്വര്‍ണം മോഷ്ടിച്ച ശേഷം വീടിനു തീയിട്ട് കൊല്ലാന്‍ ശ്രമിച്ചതിന് പോലീസുകാരന്റെ ഭാര്യ പിടിയില്‍