11
Jun 2025
Sat
11 Jun 2025 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ ബി.എഡ്, ബി.എഡ് സ്പെഷൽ എജ്യുക്കേഷൻ (കൊമേഴ്‌സ് വിഷയം ഒഴികെ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സ്പോർട്സ് ക്വാട്ട വിഭാഗത്തിലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി സ്പോർട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ കാലിക്കറ്റ് സർവകലാശാലയുടെ 2025 ബി.എഡ്. ഓൺലൈൻ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കണം.

ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്പോർട്ട്സ്, ഡിഫൻസ്, ടീച്ചേർസ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടാകില്ല. ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നൽകുന്നതും കോളജ് റാങ്ക് ലിസ്റ്റിൽനിന്നു പ്രവേശനം നടത്തുന്നതുമാണ്.
പ്രവേശനം ആഗ്രഹിക്കുന്നവർ (ജനറൽ, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പെടെ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
മാനേജ്മെന്റ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫീസ്: എസ്.സി, എസ്.ടി. – 240 രൂപ, മറ്റുള്ളവർ – 760 രൂപ.
അപേക്ഷ സമർപ്പിച്ചതിനുശേഷം നിർബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
വെബ്സൈറ്റ് admission.uoc.ac.in.
ഫോൺ : 0494 2660600, 2407016, 2407017.

Applications are invited for admission to B.Ed and B.Ed Special Education of Calicut University for the academic year 2025 – 2026.