14
Aug 2024
Mon
14 Aug 2024 Mon
Applications invited for the Scheme Advocate Grant

അഭിഭാഷകന്‍ ആകാന്‍ പണമില്ലേ? നിങ്ങളെ സര്‍ക്കാര്‍ സഹായിക്കും| Scheme Advocate Grant

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതി (2024 25) പ്രകാരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 14 വരെ ദീര്‍ഘിപ്പിച്ചു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കേരള ബാര്‍ കൗണ്‍സിലില്‍ 2021 ജൂലായ് 1 നും 2024 ജൂണ്‍ 30 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്കിതാ സുവര്‍ണാവസരം: 896 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.egratnz.kerala.gov.in
വിജ്ഞാപനം: https://bcdd.kerala.gov.in/wp-content/uploads/2024/07/Advocate-Grant-Notification-2024-25-1.pdf

ത്രിവത്സര എല്‍.എല്‍.ബി അവസാന തീയതി നീട്ടി
ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്കുള്ള 202425 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീര്‍ഘിപ്പിച്ചു. യോഗ്യരായ വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.

എല്‍.എല്‍.എം പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി
എല്‍.എല്‍.എം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീര്‍ഘിപ്പിച്ചു. യോഗ്യരായ വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ജൂലൈ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.

Applications invited for the Scheme Advocate Grant