യുവാക്കള്‍ക്ക് സൈനിക സേവനത്തിനുള്ള മികച്ച അവസരമൊരുക്കി അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്) ഏറ്റവും പുതിയ വിജ്ഞാപനം. ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപറേറ്റര്‍/ റേഡിയോ മെക്കാനിക്) തസ്തികയിലേക്ക് നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
ആകെ ഒഴിവുകള്‍: 1121
അവസാന തീയതി: സെപ്റ്റംബര്‍ 23.
പ്രായം:
18 മുതല്‍ 25 വയസു വരെ.
ഒ.ബി.സി, എസ്.ടി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത:
ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപറേറ്റര്‍/ മെക്കാനിക്): പ്ലസ് ടു വിജയം.
(ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. മൊത്തം 60 ശതമാനം മാര്‍ക്കോടെ വിജയം)
അല്ലെങ്കില്‍
എസ്.എസ്.എല്‍.സി വിജയം.
കൂടെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍/ ഇലക്ട്രോണിക്‌സ് / കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ്/ അസിസ്റ്റന്റ് ഡേറ്റ പ്രിപറേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍/ ഇലക്ട്രീഷ്യന്‍/ ഫിറ്റര്‍ തുടങ്ങിയ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണം. പുരുഷന്‍മാര്‍ക്ക് 168 സെ.മീ ഉയരവും 8085 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്ക് 157 സെ.മീ ഉയരം ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
തെരഞ്ഞെടുപ്പ് രീതി:
ഫിസിക്കല്‍ എഫിഷ്യന്‍സി, ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് എന്നിവയും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഉണ്ടായിരിക്കും
അപേക്ഷ ഫീസ്:
ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 100 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
https://rectt.bsf.gov.in/auth/login എന്ന സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.
Apply for BSF Head Constable RO/ RM Recruitment 2025 for 1121 vacancies





