എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 309 ഒഴിവുകളിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യയിലുടനീളമുള്ള എയർപോർട്ടുകളിൽ ജോലി ചെയ്യാൻ മികച്ച അവസരം ആണിത്. L യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 24 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട തുടക്കത്തിൽ തന്നെ 40,000 രൂപ ലഭിക്കും. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.
|
സ്ഥാപനം: എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI)
തസ്തിക: ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)
ഒഴിവുകൾ: 309 (UR: 125, EWS: 30, OBC-NCL: 72, SC: 55, ST: 27)
വിജ്ഞാപന നമ്പർ: 02/2025/CHQ
അവസാന തീയതി: 2025 മെയ് 24
വിദ്യാഭ്യാസ യോഗ്യത:
മൂന്ന് വർഷത്തെ ഫുൾ ടൈം ബാച്ചിലേഴ്സ് ഡിഗ്രി (B.Sc) ഫിസിക്സും മാത്തമാറ്റിക്സും സഹിതം
അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫുൾ ടൈം എഞ്ചിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിൽ ഫിസിക്സും മാത്തമാറ്റിക്സും ഉണ്ടായിരിക്കണം).
പ്രായപരിധി: 27 വയസ്സ് കവിയരുത്
പ്രായ ഇളവ്: നിയമപ്രകാരം SC/ST/OBC/PwBD വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും.
ഫീസ്
1,000 രൂപ
(SC/ST/PwBD/വനിതകൾ/AAI-യിൽ 1 വർഷം അപ്രന്റീസ് പൂർത്തിയാക്കിയവർ: ഫീസ് ഇല്ല).
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero സന്ദർശിക്കുക
“Recruitment/Career/Advertising Menu”-ൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി വിജ്ഞാപനം വായിക്കുക.
ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ ഫിൽ ചെയ്യുക.
വിജ്ഞാപനത്തിൽ പറഞ്ഞ ഫോർമാറ്റിലും വലുപ്പത്തിലും രേഖകൾ അപ്‌ലോഡ് ചെയ്യുക
വിശദാംശങ്ങൾ പരിശോധിച്ച ശേഷം സമർപ്പിക്കുക
അവസാന തീയതി: 2025 മെയ് 24
Apply now AAI ATC Recruitment 2025, Apply Online Starts for 309 Junior Executive Vacancies


