ഇന്ത്യയുടെ അഭിമാനമായ സേനയുടെ ഭാഗമാകാന്‍ അവസരമൊരുക്കി യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് 2025 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി& നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 406 ഒഴിവുകളിലേക്കാണ് വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര പ്രതിരോധ മേഖലയില്‍ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി: ജൂണ്‍ 17
വിജ്ഞാപന നമ്പര്‍: 10/2025NDA-II
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
ആകെ ഒഴിവുകള്‍: 406
(National Defense Academy (NDA), Army: 208, Navy: 42, Air Force: 120)
(Naval Academy (10+2 Cadet Entry Scheme) 36)
പ്രായം
18 വയസ്സിനും 15 വയസ്സിനും ഇടയില്‍.
(ഉദ്യോഗാര്‍ത്ഥികള്‍ 2007 ജനുവരി രണ്ടിനും 2010 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്)
വിദ്യാഭ്യാസ യോഗ്യത
നാഷണല്‍ ഡിഫന്‍സ് അക്കാദമി: പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കില്‍ തുല്യം.
എയര്‍ഫോഴ്സ്/ നേവല്‍ വിങ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയം. അല്ലെങ്കില്‍ തുല്യം
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേണ്‍ അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷയ്ക്ക് കീഴില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന യുവതി യുവാക്കള്‍ക്ക് യുപിഎസ് സി നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്നതാണ്. 56000 രൂപ മുതലാണ് തുടക്ക ശമ്പളം.
ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല)
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നല്ക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് വിശദമായി വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യം വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ നല്കി പ്രൊഫൈല്‍ പില് ചെയ്യുക. ഫീസ് അടക്കേണ്ടവര്‍ പേ ചെയ്ത് സബ്മിറ്റ് ചെയ്യുക.
Apply Online for UPSC NDA 2 Exam 2025


